ഏകീകൃത സിവിൽ കോഡ്: ബിജെപിയുടേതു രാഷ്ട്രീയതന്ത്രമെന്നു സിപിഐ
ഏകീകൃത സിവിൽ കോഡ്: ബിജെപിയുടേതു രാഷ്ട്രീയതന്ത്രമെന്നു സിപിഐ
Tuesday, October 18, 2016 12:34 PM IST
ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് ഉയരുന്ന വിവാദങ്ങളും ചർച്ചകളും 2019ലെ പൊതു തെരഞ്ഞെടുപ്പു വരെ ബിജെപി നീട്ടിക്കൊണ്ടു പോകുമെന്നു സിപിഐ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി. മത ധ്രുവീകരണം നടത്താനുള്ള തുറപ്പു ചീട്ടായാണ് ഏകീകൃത സിവിൽ കോഡിനെ ബിജെപി നോക്കിക്കാണുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയരുന്ന വിവാദങ്ങൾ കൂടുതൽ മത ധ്രൂവീകരണത്തിനു വഴിവയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യക്‌തിനിയമം ഇന്ത്യയിലെ ഒരു പ്രശ്നം തന്നെയാണ്. എന്നാൽ, അടിയന്തര പ്രാധാന്യമുള്ള ഒരു വിഷയമല്ല ഇത്. അടിയന്തരമായി പരിഗണിക്കേണ്ട മറ്റു വിഷയങ്ങൾ നിലനിൽക്കേയാണ് ഇതു സംബന്ധിച്ച വിവാദങ്ങൾ ഉയരുന്നത്. മുസ്ലിംകളുടെ വ്യക്‌തിനിയമത്തിൽ കുറച്ച് പരിഷ്കരണം ആവശ്യമാണ്. എന്നാൽ, അത് സമുദായത്തെ വിശ്വാസത്തിലെടുത്തു ചെയ്യേണ്ട കാര്യമാണെന്നും സുധാകർ റെഡ്ഡി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.