കാഷ്മീരിൽ കല്ലേറിനെ ചെറുക്കാൻ സേനയ്ക്കു സുരക്ഷാകവചം
കാഷ്മീരിൽ കല്ലേറിനെ ചെറുക്കാൻ സേനയ്ക്കു സുരക്ഷാകവചം
Tuesday, October 18, 2016 12:34 PM IST
ന്യൂഡൽഹി: കാഷ്മീരിൽ കല്ലേറിനെ ചെറുക്കാൻ സിആർപിഎഫിനു പുതിയ സുരക്ഷാകവചമൊരുങ്ങുന്നു. കല്ലേറിലും പെട്രോൾബോംബ് ആക്രമണത്തിലുമുൾപ്പെടെ സംഘർഷത്തിൽ പരിക്കേൽക്കുന്ന സൈനികരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണിത്.

കത്തിയും വടിയും കല്ലും ഉൾപ്പെടെ ഉപയോഗിച്ചുള്ള ആക്രമണത്തെ ചെറുക്കുന്ന രീതിയിലാണു പുതിയ സുരക്ഷാകവചം രൂപകല്പന ചെയ്യുന്നതെന്നു സൈനികവൃത്തങ്ങൾ വെളിപ്പെടുത്തി.

നെഞ്ചിനും കൈമുട്ടിനും കാൽപാദത്തിനും ഉൾപ്പെടെ സുരക്ഷ ഒരുക്കുന്ന രീതിയിലുള്ള സുരക്ഷാകുപ്പായങ്ങൾ തയാറാക്കാനാണു സൈന്യം നിർദേശം നൽകിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.