മിന്നലാക്രമണം ഇസ്രയേലിന്റെ സാഹസികതയ്ക്കു തുല്യം: പ്രധാനമന്ത്രി
മിന്നലാക്രമണം ഇസ്രയേലിന്റെ സാഹസികതയ്ക്കു തുല്യം: പ്രധാനമന്ത്രി
Tuesday, October 18, 2016 12:47 PM IST
മാണ്ഡി: ഇന്ത്യൻ സൈന്യം ആർക്കും പിന്നിലല്ലെന്നു ലോകത്തിനു കാട്ടികൊടുത്തെന്നും മിന്നലാക്രമണത്തെ ഇസ്രേലി സൈന്യത്തിന്റെ സാഹസിക നീക്കങ്ങളോട് ഉപമിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ സേനയുടെ വീര്യത്തെക്കുറിച്ചാണ് ഇപ്പോൾ രാജ്യം ചർച്ച ചെയ്യുന്നത്. ഇസ്രയേൽ ഇത്തരം കാര്യങ്ങൾ ചെയ്തെന്നാണു നേരത്തേ നാം കേട്ടിരുന്നത്. എന്നാൽ, ഇപ്പോൾ ഇന്ത്യൻ സൈന്യവും ആർക്കും പിന്നിലല്ലെന്നു തെളിയിച്ചു. ഹിമാചൽപ്രദേശിൽ പരിവർത്തൻ റാലിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇങ്ങനെ പറഞ്ഞത്. ഹിമാചൽപ്രദേശിൽ മൂന്നു ജലവൈദ്യുത പദ്ധതികൾ ഇന്നലെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.


മിന്നലാക്രമണം രാഷ്ട്രീയനേട്ടത്തിനായി ബിജെപി ഉപയോഗിക്കുന്നെന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിനിടെയാണു സൈനികനീക്കത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇന്ത്യൻ സൈന്യത്തിന്റെ ശക്‌തിയും രാഷ്ട്രീയ നേതൃത്വത്തിന്റെ കരുത്തുമാണു മിന്നലാക്രമണത്തോടെ വെളിവായതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.