മല്യയുടെ ഗോവയിലെ കിംഗ്ഫിഷർ വില്ലയുടെ ലേലം നടന്നില്ല
മല്യയുടെ ഗോവയിലെ കിംഗ്ഫിഷർ വില്ലയുടെ ലേലം നടന്നില്ല
Wednesday, October 19, 2016 12:11 PM IST
മഡ്ഗാവ്/മുംബൈ: കോടികൾ തട്ടിച്ച് രാജ്യംവിട്ട യുബി ഗ്രൂപ്പ് തലവൻ വിജയ് മല്യയുടെ ഗോവയിലെ കിംഗ്ഫിഷർ വില്ല ലേലത്തിൽ പോയില്ല. എസ്ബിഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളാണ് വില്ല ലേലത്തിൽ വച്ച് മല്യയിൽനിന്നു ലഭിക്കാനുള്ള പണം കണ്ടെത്താൻ ശ്രമം നടത്തിയത്. മുമ്പ് കിംഗ്ഫിഷറിന്റെ മുംബൈയിലെ ആസ്‌ഥാന മന്ദിരവും സ്വകാര്യ വിമാനവും ലേലത്തിൽ വച്ചപ്പോഴും ഇതുതന്നെയായിരുന്നു ഫലം.


12,350 സ്ക്വയർ ഫീറ്റുള്ള വില്ലയ്ക്ക് അടിസ്‌ഥാനവിലയായി നിശ്ചയിച്ചിരുന്നത് 85.3 കോടി രൂപയാണ്. ഇ–ടെൻഡറിലൂടെയാണ് ലേലം നടത്താൻ ഉദ്ദേശിച്ചത്. എസ്ബിഐ അടക്കമുള്ള ബാങ്കുകളിൽ 9,000 കോടി രൂപ അടയ്ക്കാനുള്ള മല്യ, മാർച്ചിലാണ് രാജ്യംവിട്ടത്. നിലവിൽ ലണ്ടനിലാണെന്നാണു വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.