കാവേരി: തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷികൾ രാഷ്ട്രപതിയെ കണ്ടു
കാവേരി: തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷികൾ രാഷ്ട്രപതിയെ കണ്ടു
Friday, October 21, 2016 1:05 PM IST
ന്യൂഡൽഹി: കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കണമെന്ന ആവശ്യവുമായി തമിഴ്നാട്ടിലെ പ്രതിപക്ഷ പാർട്ടി നേതാക്കൾ രാഷ്ട്രപതിയെ കണ്ടു. സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ, എംഡിഎംകെ നേതാവ് വൈകോ എന്നിവർ നേതൃത്വം നൽകിയ സംഘമാണ് രാഷ്ട്രപതി പ്രണാബ് മുഖർജിയെ സന്ദർശിച്ചത്. കാവേരി പ്രശ്നത്തിൽ തമിഴ്നാടിന്റെ ആവശ്യങ്ങൾ സം ഘം രാഷ്ട്രപതിയെ അറിയിച്ചു.

കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം കർണാടക തള്ളിയിരുന്നു.
രാഷ്്ട്രപതിയെ സന്ദർശിച്ചതിനുശേഷം രാഷ്ട്രപതിഭവനിൽ മാധ്യമങ്ങളെ കണ്ട സംഘം കാവേരി പ്രശ്നത്തിൽ കർണാടകയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനമുയർത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.