ഭാര്യയുടെ ആത്മഹത്യ: ദേശീയ കബഡി താരം രോഹിത് അറസ്റ്റിൽ
Friday, October 21, 2016 1:20 PM IST
മുംബൈ: ഭാര്യ ലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ദേശീയ കബഡി താരം രോഹിത്കുമാർ മുംബൈയി ൽ അറസ്റ്റിലായി. രോഹിതിന്റെ പിതാവ് വിജയ് സിംഗ് ഇതിനിടെ, ഡൽഹിയിലെ നൻഗ്ലോയി സ്റ്റേഷനി ൽ കീഴടങ്ങി. രോഹിതിനെതിരേ ലളിത നേരത്തേ പീഡന ആരോപ ണമുന്നയിച്ചിരുന്നു. ഡൽഹി പോലീസാണു നാവികസേനാ ഉദ്യോഗസ്‌ഥനായ രോഹിതിനെ മുംബൈയിലെ വസതിയിലെത്തി കസ്റ്റഡിയിലെടുത്തത്. ഡൽഹി പോലീസിൽ സബ് ഇൻസ്പെക്ടറായിരുന്നു വി ജയ് സിംഗ്. ഇയാളെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്യുകയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ലളിതയെ ശല്യപ്പെടുത്തിയിട്ടില്ലെ ന്നും അന്വേഷണവുമായി സഹകരിക്കുമെന്നും രോഹിത് പറഞ്ഞു.


ലളിത തന്റെ നംഗ്ലോയിയിലെ വസതിയിലാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയുമായി ബന്ധപ്പെട്ടു ലഭിച്ച ശബ്ദരേഖയിലാണ് രോഹിതിനും വിജയ് സിംഗിനുമെതിരേ ഗുരുതര പീഡന ആരോപണമുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.