കോയമ്പത്തൂരിൽ സമ്മാനബോക്സിലെ പടക്കംപൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു
Friday, October 21, 2016 1:20 PM IST
കോയമ്പത്തൂർ: ആർഎസ് പുരം ഗാന്ധിപാർക്കിൽ ഷോറൂമിൽ പടക്കങ്ങൾ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു.സ്റ്റാഫുകൾക്ക് ദീപാവലി സമ്മാനമായി നീക്കിവച്ച ബോക്സിലെ പടക്കങ്ങളാണ് പൊട്ടിതെറിച്ചത്. ഒരാൾ മരിച്ചതിനുപുറമെ നാലുപേർക്ക് പരിക്കേറ്റു.

ഗാന്ധിപാർക്കിലെ സ്വകാര്യ ഗ്രൂപ്പിന്റെഗോഡൗണിലാണ് ഇന്നലെ വൈകുന്നേരം നാലോടെ സംഭവമുണ്ടായത്. അപകടത്തെ തുടർന്ന് തൊട്ടടുത്തുള്ള ഐഎഎസ് അക്കാദമിയിലെ വിദ്യാർഥി ശക്‌തിവേൽ (23) ആണ് മരിച്ചത്. ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണ്.


ഇവിടെയുണ്ടായിരപുന്ന ആറോളം വിദ്യാർഥികൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയതായാണ് പോലീസ് റിപ്പോർട്ട് ചെയ്യുന്നത്. പോലീസുംഫയർഫോഴ്സും എത്തിയാണ് സ്‌ഥിതിഗതികൾ നിന്ത്രിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.