കരൺ ജോഹർ ചിത്രം: എംഎൻഎസ് പ്രതിഷേധം അവസാനിപ്പിച്ചു
കരൺ ജോഹർ ചിത്രം: എംഎൻഎസ് പ്രതിഷേധം അവസാനിപ്പിച്ചു
Saturday, October 22, 2016 11:48 AM IST
മുംബൈ: പാക് ചലച്ചിത്രതാരം ഫവദ് ഖാൻ അഭിനയിച്ച കരൺ ജോഹർ ചിത്രം ഏ ദിൽ ഹെ മുഷ്കിലിന്റെ റീലിസിംഗിനുള്ള തടസം നീങ്ങി. പാക് താരത്തെ അഭിനയിപ്പിച്ചു എന്ന കാരണത്താൽ ചിത്രത്തിനെതിരെയുള്ള പ്രക്ഷോഭം നവനിർമാൺ സേന അവസാനിപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ മധ്യസ്‌ഥതയിൽ എംഎൻഎസ് തലവൻ രാജ് താക്കറെയും പ്രൊഡ്യൂസേഴ്സ് ഗിൽഡ് പ്രസിഡന്റ് മുകേഷ് ഭട്ടും നടത്തിയ ചർച്ചയെത്തുടർന്നാണ് പ്രക്ഷോഭത്തിൽനിന്ന് എംഎൻഎസ് പിന്മാറിയത്. തങ്ങൾ ഉന്നയിച്ച മൂന്നു ആവശ്യങ്ങൾ നിർമാതാക്കളുടെ സംഘടന അംഗീകരിച്ചെന്ന് എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെ പറഞ്ഞു.


പാക് താരങ്ങളോ ഗായകരോ മറ്റു സാങ്കേതിക പ്രവർത്തകരോ ഉൾപ്പെട്ടിട്ടുള്ള സിനിമകളുടെ നിർമാതാക്കൾ സൈന്യത്തിൽ വെൽഫെയർ ഫണ്ടിലേക്ക് അഞ്ചു കോടി രൂപ സംഭാവന നൽകുക, ചിത്രം തുടങ്ങുന്നതിനു മുമ്പായി ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട ജവാന്മാരെ അനുസ്മരിച്ച് ടൈറ്റിൽ നൽകുക, ഭാവിയിൽ പാക് താരങ്ങളെ സിനിമകളിൽനിന്ന് പൂർണമായും ഒഴിവാക്കുക എന്നിവയായിരുന്നു എംഎൻസിയുടെ ആവശ്യങ്ങൾ.

ചിത്രത്തിന്റെ ലാഭവിഹിതം ഉറി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാരുടെ കുടുംബാംഗങ്ങൾക്കു നൽകാമെന്ന് കരൺ ജോഹർ അറിയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.