അസഹിഷ്ണുത ഏറ്റവും വലിയ ശാപമെന്നു രത്തൻ ടാറ്റ
അസഹിഷ്ണുത ഏറ്റവും വലിയ ശാപമെന്നു രത്തൻ ടാറ്റ
Sunday, October 23, 2016 12:02 PM IST
ഗ്വാളിയർ: അസഹിഷ്ണുതയാണ് ഇക്കാലത്തെ ഏറ്റവും വലിയ ശാപമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റ. സിന്ധ്യ സ്കൂളിന്റെ സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുത്തു സംസാരിക്കവെയായിരുന്നു രത്തൻ ടാറ്റയുടെ പരാമർശം.

എവിടെ നിന്നാണ് അസഹിഷ്ണുത വരുന്നതെന്നും എന്താണിതെന്നും എല്ലാവർക്കും അറിയാമെന്ന് ഞാൻ വിചാരിക്കുന്നു. അസഹിഷ്ണുതയില്ലാത്ത രാജ്യമാണ് എല്ലാവരേയും പോലെ ഞാനും ആഗ്രഹിക്കുന്നതെന്നും അതിന് ഭരണകൂടെ ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ മറ്റുള്ളവരെ വെടിവെക്കരുത്, കൊല്ലരുത്, ബന്ദികളാക്കരുത്— രത്തൻ ടാറ്റ പറഞ്ഞു. പരസ്പരം സ്നേഹത്തോടെ കഴിയുന്ന ജീവിത സാഹചര്യമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.