ജയിൽമോചനത്തിനായി നളിനി ദേശീയ വനിതാ കമ്മീഷനു പരാതി നല്കി
ജയിൽമോചനത്തിനായി നളിനി ദേശീയ വനിതാ കമ്മീഷനു പരാതി നല്കി
Sunday, October 23, 2016 12:02 PM IST
വെല്ലൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരൺ ജയിൽ മോചനത്തിനായി ദേശീയ വനിതാ കമ്മീഷനു പരാതി നല്കി. തന്നെ വിട്ടയയ്ക്കാൻ ഭരണഘടനാപരമായ അധികാരം തമിഴ്നാട് സർക്കാരിനുണ്ടായിട്ടും ഇക്കാലമത്രയുമായിട്ടും അതുണ്ടായിട്ടില്ല. വിദേശത്തുള്ള തന്റെ മകളുടെ വിവാഹം ഈ ജീവിതകാലത്തിൽ നടത്താൻ സാധിക്കുമോയെന്ന് അറിയില്ലെന്നും കഴിഞ്ഞ 25 വർഷമായി താൻ ജയിലിലാണെന്നും നളിനി പരാതിയിൽ പറയുന്നു. നളിനിയുടെ അഭിഭാഷകൻ പി. പുകഴേന്തിയാണ് ഇക്കാര്യം അറിയിച്ചത്. രാജീവ് ഗാന്ധി വധക്കേസിൽ 1991 ജൂൺ 14നാണ് നളിനി അറസ്റ്റിലായത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.