ഹാജി അലി ദർഗയിൽ സ്ത്രീകളെ പ്രവേശിപ്പിക്കും
Monday, October 24, 2016 12:09 PM IST
ന്യൂഡൽഹി: മുംബൈയിലെ പ്രസിദ്ധമായ ഹാജി അലി ദർഗയിൽ സ്ത്രീകൾക്ക് പൂർണമായും പ്രവേശനം നൽകാമെന്ന് ദർഗ ട്രസ്റ്റ്. ഇതിനുള്ള ക്രമീകരണങ്ങൾക്കായി നാലാഴ്ച സമയം അനുവദിക്കണമെന്ന് ട്രസ്റ്റ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഹാജി അലി ദർഗയിൽ സ്ത്രീകൾക്കു പ്രവേശനം അനുവദിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരേ ദർഗ ട്രസ്റ്റ് നൽകിയ ഹർജിയിലാണു പുതിയ നിലപാടറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.