മുല്ലപ്പെരിയാർ പാർക്കിംഗ് ഗ്രൗണ്ട് : തമിഴ്നാട് വീണ്ടും സുപ്രീംകോടതിയിൽ
മുല്ലപ്പെരിയാർ പാർക്കിംഗ് ഗ്രൗണ്ട് : തമിഴ്നാട് വീണ്ടും സുപ്രീംകോടതിയിൽ
Monday, October 24, 2016 12:09 PM IST
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിനു സമീപം പാർക്കിംഗ് ഗ്രൗണ്ട് നിർമിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരേ തമിഴ്നാട് സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകി. പാർക്കിംഗ് ഗ്രൗണ്ട് നിർമിച്ചാൽ അണക്കെട്ടിലെ ജലനിരപ്പ് കുറയുമെന്നാണു തമിഴ്നാടിന്റെ വാദം. 1886ലെ കരാറിന്റെ ലംഘനവും പെരിയാർ കടുവ സങ്കേത പ്രദേശത്ത് അനധികൃതമായാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും പരിസ്‌ഥിതിക്ക് കനത്ത ആഘാതം സൃഷ്‌ടിക്കുന്നതുമാണെന്നും തമിഴ്നാട് വാദിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.