മന്ത്രിയുടെ വസതിക്കു നേരേ ഭീകരാക്രമണം
Monday, October 24, 2016 12:09 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ മന്ത്രിയുടെ വസതിക്കു നേരേ ഭീകരാക്രമണം. അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹ്റയിൽ മന്ത്രി അബ്ദുൾ റഹ്മാൻ വീരിയുടെ പൈതൃകഭവനത്തിനുനേർക്കാണ് ഭീകരർ നിറയൊഴിച്ചത്. ഈ സമയം മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. മന്ത്രിയുടെ വസതിക്കു കാവൽ നിന്ന സുരക്ഷാസേനാംഗങ്ങൾ തിരിച്ചടിച്ചതോടെ ഭീകരർ ഓടിമറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.