കാഷ്മീരിൽ എറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു
കാഷ്മീരിൽ എറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു
Monday, October 24, 2016 12:21 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാര ജില്ലയിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ലോലാബിലെ വർണോവിൽ ഭീകരസാന്നിധ്യത്തെക്കുറിച്ച് ഇന്റലിജൻസ് വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യവും കാഷ്മീർ പോലീസിന്റെ പ്രത്യേക ദൗത്യസംഘവും സംയുക്‌തമായി നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.തെരച്ചിൽ നടത്തുകയായിരുന്ന സുരക്ഷാസേനയ്ക്കെതിരേ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതെത്തുടർന്നു സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണു ഭീകരനെ വധിച്ചത്. സ്‌ഥലത്തു സൈന്യം തെരച്ചിൽ തുടരുകയാണ്. സംഭവത്തെ തുടർന്ന് കൂടുതൽ സുരക്ഷാസേനയെ പ്രദേശത്തു വിന്യസിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഭീകരനെ വധിച്ചതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിന്റെ സ്‌ഥിരീകരണം ലഭ്യമായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.