എട്ടു വനിതകളടക്കം 24 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു
എട്ടു വനിതകളടക്കം 24  മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു
Monday, October 24, 2016 12:21 PM IST
മാൽക്കൻഗിരി: ഒഡീഷ–ആന്ധ്ര അതിർത്തി ഗ്രാമമായ മാൽക്കൻഗിരിയിൽ എട്ടു വനിതകളടക്കം 24 മാവോയിസ്റ്റുകൾ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഒരു ജവാനു പരിക്കേറ്റു. മുതിർന്ന മാവോയിസ്റ്റ് നേതാക്കളായ രവി ഉല്ലാസ് ഉദയ്, ചലപതി എന്നിവരാണു കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ രണ്ടു ജവാന്മാരെ വിശാഖപട്ടണത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2014 നുശേഷമുള്ള വൻ നക്സ ൽവേട്ടയാണിത്.


മാവോയിസ്റ്റ് വിരുദ്ധ സേനയായ ഗ്രേഹണ്ടും ആന്ധ്ര പോലീസും സംയുക്‌തമായി നടത്തിയ തെരച്ചിലിലാണ് ഇവരുടെ ഒളിത്താവളം കണ്ടെ ത്തിയത്. ഇന്നലെ പുലർച്ചെയാ യിരുന്നു ഏറ്റുമുട്ടൽ. പത്തു റൈഫിൾ, നാല് എകെ– 47 തോക്കുകൾ, മൂന്ന് എസ്എൽആർ, വെടിമരുന്ന് ശേഖരം എന്നിവ പിടിച്ചെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.