ആദിവാസികളെ അവഹേളിച്ച മന്ത്രി ബാലൻ രാജിവയ്ക്കണം: കൊടിക്കുന്നിൽ സുരേഷ് എംപി
ആദിവാസികളെ അവഹേളിച്ച മന്ത്രി ബാലൻ  രാജിവയ്ക്കണം: കൊടിക്കുന്നിൽ സുരേഷ് എംപി
Tuesday, October 25, 2016 12:28 PM IST
ന്യൂഡൽഹി: ആദിവാസി സ്ത്രീകളെ അവഹേളിച്ച മന്ത്രി എ.കെ.ബാലൻ പരസ്യമായി മാപ്പുപറയണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആദിവാസിസ്ത്രീകൾ ഗർഭംധരിച്ചതിന് താൻ ഉത്തരവാദിയല്ലെന്നുള്ള മന്ത്രി ബാലന്റെ പ്രസ്താവന സംസ്കാരശൂന്യമായ അഭിപ്രായമാണ്. ആദിവാസി സ്ത്രീകളോട് പുച്ഛത്തോടെ പെരുമാറിയ മന്ത്രി ബാലനിൽനിന്ന് പട്ടികജാതി–വർഗ വകുപ്പ് എടുത്തുമാറ്റണം. മന്ത്രി ആദിവാസികളുടെ കാലനായി മാറിയിരിക്കുകയാണെന്നും കൊടിക്കുന്നിൽ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.