മണിപ്പൂർ മുഖ്യമന്ത്രിക്കെതിരേ ആക്രമണം നടത്തിയത് എൻഎസ്സിഎൻ: പോലീസ്
മണിപ്പൂർ മുഖ്യമന്ത്രിക്കെതിരേ ആക്രമണം നടത്തിയത് എൻഎസ്സിഎൻ: പോലീസ്
Tuesday, October 25, 2016 12:28 PM IST
ഇംഫാൽ: മുഖ്യമന്ത്രി മണിപ്പൂർ മുഖ്യമന്ത്രി ഒക്റാം ഇബോബിയെ വധിക്കാൻ ശ്രമിച്ചത് കലാപകാരികളായ നാ ഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്(ഐഎം) ആണെന്നു പോലീസ്. മണിപ്പൂരിൽ മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ഉഖ്റൂൾ ജില്ലയിൽ പൊതുപരിപാടിയിൽ പങ്കെടുക്കാൻ ഹെലികോപ്റ്ററിൽനിന്ന് ഇറങ്ങുന്നതിനിടെയാണ് അജ്‌ഞാതർ മുഖ്യമന്ത്രിക്കുനേരേ വെടിയുതിർത്തത്. മണിപ്പൂർ റൈഫിൾസിലെ രണ്ടു ജവാന്മാർക്കു വെടിവയ്പിൽ പരിക്കേറ്റിരുന്നു.


കലാപങ്ങളിൽനിന്നു വിട്ടുനിൽക്കുമെന്നു കഴിഞ്ഞവർഷം കേന്ദ്ര സർക്കാരുമായുണ്ടാക്കിയ സമാധാന കരാറിൽ എൻഎസ്സിഎൻ ഉറപ്പു നല്കിയിരുന്നു. ഉഖ്റൂൾ ജില്ല ഗ്രേറ്റർ നാഗാലിമ്മിന്റെ ഭാഗമാണെന്നും ആക്രമണം നടത്തിയതു തങ്ങളല്ലെന്ന് എൻഎസ്സിഎൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.