രാഷ്ട്രപതിയുടെ ശമ്പളം കൂട്ടും
Tuesday, October 25, 2016 12:28 PM IST
ന്യൂഡൽഹി: രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ എന്നിവരുടെ ശമ്പളം ഉയർത്തും. രാഷ്ട്രപതിയുടേത് ഒന്നരലക്ഷത്തിൽനിന്ന് അഞ്ചുലക്ഷം രൂപയാക്കും. ഉപരാഷ്ട്രപതിയുടേത് 1.25 ലക്ഷത്തിൽനിന്ന് മൂന്നുലക്ഷവുമാക്കും. ഏഴാം ശമ്പളപരിഷ്കാരത്തെത്തുടർന്ന് മുതിർന്ന ഉദ്യോഗസ്‌ഥർക്കു രാഷ്ട്രപതിയേക്കാൾ ശമ്പളം ലഭിക്കുന്ന സാഹചര്യം വന്നതിനെത്തുടർന്നാണ് ശമ്പളം കൂട്ടാൻ ആഭ്യന്തരമന്ത്രാലയം നടപടി തുടങ്ങിയത്. കാബിനറ്റ് അംഗീകരിച്ച ശേഷം ഇതിനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.