ഗാവ്ലിയുടെ വീട്ടിൽനിന്നു കള്ളപ്പണം പിടിച്ചെടുത്തു
Tuesday, October 25, 2016 12:44 PM IST
മുംബൈ: നിരവധി കേസുകളിൽ പ്രതിയും രാഷ്ട്രീയ നേതാവുമായ അരുൺ ഗാവ്ലിയുടെ വസതിയിൽ പോലീസ് നടത്തിയ റെയ്ഡിൽ 11 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു. കൊലപാതക കേസിൽപ്പെട്ടു ജയിലിലായിരുന്ന ഗാവ്ലി രോഗിയായ ഭാര്യയെ പരിചരിക്കുന്നതിനായി ഇപ്പോൾ പരോളിലാണ്. ഈ സാഹചര്യത്തിലാണ് പോലീസ് ഇയാളുടെ വസതിയിൽ റെയ്ഡ് നടത്തിയത്.

ഗവ്ലിയുടെ സഹായി എന്നു കരുതപ്പെടുന്ന, ശിവാജി പിസാലിനെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല. പിസാലിന്റെ പക്കൽനിന്നാണ് പണം വാങ്ങിയതെന്നുള്ള സൂചന പോലീസിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് റെയ്ഡ്. എന്നാൽ, ഒരു പച്ചക്കറി വില്പനക്കാരൻ മാത്രമായ പിസാലിന്റെ പക്കൽ ഇത്രയും വലിയ തുക എത്തിയതിന്റെ ഉറവിടം സംബന്ധിച്ച് തൃപ്തികരമായ മറുപടി നൽകാൻ ഇയാൾക്കായില്ലെന്നു പോലീസ് പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.