തീർഥാടക ടൂറിസം സർക്യൂട്ടിനു കേന്ദ്രാംഗീകാരം
Friday, October 28, 2016 12:49 PM IST
ന്യൂഡൽഹി: സ്വദേശ് ദർശൻ പദ്ധതി പ്രകാരം ശബരിമല, എരുമേലി, പമ്പ, സന്നിധാനം എന്നിവ ഉൾപ്പെടുത്തി പത്തനംതിട്ട ജില്ലയിൽ തീർഥാടക ടൂറിസം സർക്ക്യൂട്ട് രൂപീകരിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതായി റിച്ചാർഡ് ഹെ എംപി അറിയിച്ചു. കേന്ദ്ര ടൂറിസം വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക്് 99.99 കോടിയാണ് അനുവദിച്ചിരിക്കുന്നത്.


പദ്ധതിക്ക് ഇതിനോടകം 19.99 കോടി അനുവദിച്ചിട്ടുണ്ട്. അതിൽ വരുന്ന തീർഥാടന കാലത്തെ മുൻനിർത്തി ശബരിമല ക്ഷേത്രത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി 280.18 ലക്ഷം രൂപ ഇപ്പോൾതന്നെ വകയിരുത്തിയിട്ടുണ്ട്. പമ്പ വികസനം 3296.56 ലക്ഷം, കാൽനടപ്പാത 2655.63 ലക്ഷം, സന്നിധാനം 3290.46 ലക്ഷം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.