കാഷ്മീർ: ഹുറിയത് നേതാവ് കസ്റ്റഡിയിൽ
കാഷ്മീർ: ഹുറിയത് നേതാവ്  കസ്റ്റഡിയിൽ
Friday, October 28, 2016 12:50 PM IST
ശ്രീനഗർ: സുരക്ഷാസേന ഏർപ്പെടുത്തിയ കർഫ്യൂ വകവയ്ക്കാതെ പ്രകടനത്തിനു നേതൃത്വം നല്കാൻ ശ്രമിച്ച ഹുറിയത് കോൺഫറൻസ് ചെയർമാൻ മിർവെയ്സ് ഉമർ ഫറൂഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച പ്രാർഥനയ്ക്കായി ജാമിയ മസ്ജിദിലേക്ക് പ്രകടനമായെത്താൻ വിഘടനവാദിനേതാക്കൾ ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ ഇന്നലെ രാവിലെ ശ്രീനഗറിലെ ഏഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. വിഖ്യാതമായ ജാമിയ മസ്ജിദിൽ കഴിഞ്ഞ 15 ആഴ്ചയായി വെള്ളിയാഴ്ച പ്രാർഥന നടന്നിട്ടില്ല. ഒക്ടോബർ 24നാണ് മിർവെയ്സിനെ ചാഷ്മ ഷാഹി സബ് ജയിലിൽനിന്ന് മോചിപ്പിച്ച് വീട്ടുതടങ്കലിലാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.