യുപിയിൽ സഖ്യത്തിനു മുലായം–ശിവ്പാൽ ക്യാമ്പ് നീക്കം
യുപിയിൽ സഖ്യത്തിനു മുലായം–ശിവ്പാൽ ക്യാമ്പ് നീക്കം
Friday, October 28, 2016 12:50 PM IST
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിശാല സഖ്യത്തിനു സമാജ്വാദി പാർട്ടിയിലെ മുലായം–ശിവ്പാൽ യാദവ് ക്യാമ്പ് ശ്രമം തുടങ്ങി. ആർഎൽഡി നേതാവ് അജിത് സിംഗുമായി ശിവ്പാൽ ഇന്നലെ കൂടിക്കാഴ്ച നടത്തി. പടിഞ്ഞാറൻ യുപിയിൽ അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദളിനു സ്വാധീനമുണ്ട്.

ബിജെപിയെ പരാജയപ്പെടുത്താൻ ലോഹ്യവാദി, ചരൺ സിംഗ്വാദി, ഗാന്ധിവാദി ശക്‌തികൾ ഒന്നിക്കണമെന്ന് ഈയിടെ ശിവ്പാൽ വ്യക്‌തമാക്കിയിരുന്നു. ജെഡി–യു, എൻസിപി എന്നിവയുമായി ആർഎൽഡി സഖ്യമുണ്ടാക്കിയിട്ടുണ്ട്. അജിത് സിംഗിന്റെ മകൻ ജയന്ത് സിംഗിനെ സഖ്യത്തിന്റെ മുഖ്യമന്ത്രിസ്‌ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. യുപിയിൽ ആരുമായും മഹാസഖ്യത്തിനില്ലെന്നു കോൺഗ്രസ് വ്യക്‌തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.