സർക്കാരിനോടു മറുപടി പറയാൻ സൈന്യത്തിനു ബാധ്യത: സുപ്രീംകോടതി
സർക്കാരിനോടു മറുപടി പറയാൻ സൈന്യത്തിനു ബാധ്യത: സുപ്രീംകോടതി
Friday, October 28, 2016 1:16 PM IST
ന്യൂഡൽഹി: രാജ്യത്തെ സായുധ സൈന്യം സർക്കാരിനോടും മന്ത്രിസഭയോടും ഉത്തരം പറയാൻ ബാധ്യസ്ഥരാണെന്നു സുപ്രീം കോടതി. അല്ലെങ്കിൽ പട്ടാള ഭരണമുണ്ടാകും. കേന്ദ്ര സർക്കാരിന്റെ നിർദേശം സൈന്യം അനുസരിക്കണമെന്നും കോടതി വ്യക്‌തമാക്കി. പാക്കിസ്‌ഥാനിൽ നടത്തിയ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ സായുധ സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതു നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി.

രാജ്യത്തെ സായുധ സൈന്യത്തിന്റെ പരമാധികാരം രാഷ്ട്രപതിക്കു മാത്രമാണെന്നും സൈന്യത്തിന്റെ തീരുമാനങ്ങളിൽ സർക്കാർ ഇടപെടരുതെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ എം.എൽ. ശർമയാണു കോടതിയെ സമീപിച്ചത്.


എന്നാൽ ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ നടത്തിയ രാഷ്ട്രീയ പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

എന്നാൽ, സായുധ സൈന്യത്തെ ആരും നിക്ഷിപ്ത താത്പര്യത്തിനായി ഉപയോഗിച്ചിട്ടില്ലെന്നു വ്യക്‌തമാക്കിയ ജസ്റ്റീസുമാരായ അമിതാവ റോയി, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് ഹർജി തള്ളുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.