ഒരാഴ്ചയ്ക്കുള്ളിൽ നിരവധി ഭീകരർ പിടിയിൽ
ഒരാഴ്ചയ്ക്കുള്ളിൽ നിരവധി ഭീകരർ പിടിയിൽ
Friday, October 28, 2016 1:16 PM IST
ശ്രീനഗർ: അതിർത്തിയിൽ സംഘർഷാവസ്‌ഥ തുടരുന്ന സാഹചര്യത്തിൽ ജമ്മു കാഷ്മീരിൽ സുരക്ഷാസേന നടത്തിയ തെരച്ചിലിൽ നിരവധി ഭീകരർ പിടിയിലായി. ഇന്നലെ മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി എട്ടു ഭീകരരെയാണു പിടികൂടിയത്. ഇതിലൊരാൾ പോലീസുകാരനാണ്. ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തെത്തുടർന്ന് ശ്രീനഗറിലെ ബിമാനിയയിൽ ഇന്നലെ വൈകുന്നേരം നടത്തിയ തെരച്ചിലിലാണ് പോലീസുകാരനുൾപ്പെടെ അഞ്ചുപേർ പിടിയിലായത്. ഇവർ ലഷ്കർ ഇ തൊയ്ബ അനുഭാവികളാണെന്നു സുരക്ഷാസേന അറിയിച്ചു.


തെക്കൻ കാഷ്മീരിലെ കുൽഗാമിലെ വാംപോരയിൽനിന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനെയും ഇന്നലെ അറസ്റ്റ് ചെയ്തു. ഇതിനുപുറമേ ജയ്ഷ് ഇ മുഹമ്മദ് ഭീകരരരുമായി ബന്ധമുള്ള രണ്ടു പ്രദേശവാസികളെയും സൈന്യവും അർധസൈനികവിഭാഗവും സംസ്‌ഥാനപോലീസും ബാരാമുള്ളയിൽനിന്നു പിടികൂടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.