നോട്ടു റദ്ദാക്കൽ സ്വേച്ഛാധിപത്യ നടപടി: അമർത്യ സെൻ
നോട്ടു റദ്ദാക്കൽ സ്വേച്ഛാധിപത്യ നടപടി: അമർത്യ സെൻ
Wednesday, November 30, 2016 2:30 PM IST
ന്യൂഡൽഹി: വിശ്വാസത്തിൽ അധിഷ്ഠിതമായി മുന്നേറുന്ന സമ്പദ്ഘടനയിൽ മോദി സർക്കാരിന്റെ സ്വേച്ഛാധിപത്യപരമായ നോട്ടു റദ്ദാക്കൽ നടപടി വൻ ആഘാതം സൃഷ്‌ടിച്ചെന്നു നൊബേൽ സമ്മാന ജേതാവ് അമർത്യ സെൻ. നോട്ടു റദ്ദാക്കൽ കറൻസി, ബാങ്ക് അക്കൗണ്ട്, സമ്പദ്ഘടന എന്നിവയുടെ അടിത്തറ തോണ്ടിയെന്നും അമർത്യ സെൻ ഒരു വാർത്താചാനലിനോടു പറഞ്ഞു.

ഇന്ത്യയുടെ സമ്പദ്ഘടന 20 വർഷമായ വളർച്ചയുടെ പാതയിലായിരുന്നു. പരസ്പരവിശ്വാസത്തിൽ അധിഷ്ഠിതമായാണ് രാജ്യത്തെ സമ്പദ്വ്യവസ്‌ഥ മുന്നോട്ടു പോയ്ക്കൊണ്ടിരുന്നത്. എന്നാൽ, മോദി സർക്കാരിന്റെ നോട്ടു റദ്ദാക്കൽ നടപടി ഇതിന്റെ അടിത്തറതോണ്ടിയെന്നും ഭരതരത്ന ജേതാവായ സെൻ പറഞ്ഞു.


താൻ മുതലാളിത്വത്തിന്റെ ആരാധകനല്ല. എന്നിരുന്നാലും ഒരു കറൻസിയുടെ മൂല്യം നൽകുമെന്ന വാഗ്ദാനത്തിൽനിന്ന് സർക്കാർ പിൻമാറുന്നത് സ്വേച്ഛാധിപത്യമാണെന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രഫസറായ അമർത്യ സെൻ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.