കള്ളപ്പണം വീണ്ടും പൂഴ്ത്തിവയ്പുകാരുടെ കൈയിലെത്തും: രാഹുൽ
കള്ളപ്പണം വീണ്ടും പൂഴ്ത്തിവയ്പുകാരുടെ കൈയിലെത്തും: രാഹുൽ
Wednesday, November 30, 2016 2:53 PM IST
ന്യൂഡൽഹി: ആദായനികുതി നിയമത്തിൽ കേന്ദ്രസർക്കാർ വരുത്തിയ പുതിയ ഭേദഗതി കള്ളപ്പണ നിക്ഷേപത്തിന്റെ 50 ശതമാനം വീണ്ടും തിരിച്ച് പൂഴ്ത്തിവയ്പുകാരുടെ കൈയിലെത്താൻ ഇട നല്കുമെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. പാർലമെന്റിനു പുറത്തു മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കറൻസി റദ്ദാക്കലിനുശേഷം കള്ളപ്പണത്തിന്റെ 50 ശതമാനം പൂഴ്ത്തിവയ്പുകാരുടെ കൈയിൽ എത്താൻ കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയ നികുതി നിയമം സഹായിക്കും. കള്ളപ്പണം ബാങ്കിൽ വെളിപ്പെടുത്തിയാൽ അമ്പതു ശതമാനത്തോളം നികുതിയും സർചാർജും അടച്ചു രക്ഷപ്പെടാമെന്നും രാഹുൽ ചൂണ്ടിക്കാട്ടി. നഗ്രോതയിൽ കൊല്ലപ്പെട്ട സൈനികരോട് സഭ അനാദരവു കാട്ടിയെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.