ഡിജിറ്റൽ പണമിടപാട്: ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ സംഘം
ഡിജിറ്റൽ പണമിടപാട്: ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ സംഘം
Wednesday, November 30, 2016 2:53 PM IST
ന്യൂഡൽഹി: ഡിജിറ്റൽ പണമിടപാട് പ്രചാരണത്തിനും ഇതു സംബന്ധിച്ച വിശദ പഠനങ്ങൾക്കുമായി കേന്ദ്രസർക്കാർ മുഖ്യമന്ത്രിമാർ ഉൾപ്പെടുന്ന സംഘത്തെ നിയോഗിച്ചു. പതിമൂന്ന് പേരാണു സംഘത്തിലുള്ളത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണു സംഘത്തലവൻ.

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ, സിക്കിം മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗ്, പോണ്ടിച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവരും സംഘത്തിലുണ്ട്. ഇവർക്കുപിന്നാലെ നീതി ആയോഗ് ഉപാധ്യക്ഷൻ അരവിന്ദ് പനഗരിയ, സിഇഒ അമിതാഭ് കാന്ത്, യുഐഡിഎഐ മുൻ ചെയർമാൻ നന്ദൻ നിലേകനി, ഐഐഎം അഹമ്മദാബാദ് പ്രഫസർ ജയന്ത് വർമ തുടങ്ങിയവരെ പ്രത്യേക ക്ഷണിതാക്കളുമാക്കിയിട്ടുണ്ട്.


ഡിജിറ്റൽ പണമിടപാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ മികച്ച സാമ്പത്തിക മേഖലയെ അപഗ്രഥിക്കുകയും അതിലെ സാധ്യമായ കാര്യങ്ങൾ ഇന്ത്യയിൽ പ്രാവർത്തികമാക്കാനുള്ള വഴിയൊരുക്കുകയുമാണ് സംഘത്തിന്റെ കർത്തവ്യമെന്നാണ് വിവരം. ഡെബിറ്റ്, ക്രെഡിറ്റ്, പ്രീ പോയ്ഡ് കാർഡുകൾ, ഡിജിറ്റൽ വാൽനെറ്റ്–വാൽനെറ്റ്, ഇന്റർനെറ്റ് ബാങ്കിംഗ്, യുപിഐ (യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്) തുടങ്ങിയ സാങ്കേതിക പണമിടപാടിലേക്ക് വേഗത്തിൽ നീങ്ങാനുള്ള മാർഗങ്ങൾ സ്വീകരിക്കാനുള്ള നടപടി സ്വീകരിക്കുകയും മുഖ്യമന്ത്രിമാരുടെ സംഘത്തിന്റെ ഉത്തരവാദിത്വമാണ്. ഒരു വർഷത്തിനുള്ളിൽ പൂർണമായി സാങ്കേതിക പണമിടപാടിലേക്കു മാറുകയെന്ന ലക്ഷ്യത്തിലേക്കാണ് കേന്ദ്രസർക്കാർ നീക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.