നിക്ഷേപകരുടെ വിവരങ്ങൾ: സ്വിസ് ബാങ്ക് കൂടിയാലോചന തുടങ്ങി
നിക്ഷേപകരുടെ വിവരങ്ങൾ: സ്വിസ് ബാങ്ക് കൂടിയാലോചന തുടങ്ങി
Thursday, December 1, 2016 2:57 PM IST
ന്യൂഡൽഹി: 2018 മുതലുള്ള നിക്ഷേപകരുടെ വിവരങ്ങൾ ഇന്ത്യയുമായി കൈമാറുന്നതു സംബന്ധിച്ച് സ്വിസ് ബാങ്ക് കൂടിയാലോചന തുടങ്ങി. ഇന്ത്യയുമായി 2018 ജനുവരി ഒന്നു മുതലുള്ള ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ (എഇഒഐ) 2019 ഓടെയാണ് കൈമാറാൻ ധാരണയായത്. അൻഡോറ, അർജന്റീന, ബാർബഡോസ്, ബെർമുഡ, ബ്രസീൽ, ബ്രിട്ടീഷ് വിർജിൻ ഐലൻഡ്, കയിമാൻ ഐലൻഡ്, ചിലി, ഫറിയോ ഐലൻഡ്, ഗ്രീൻലാൻഡ്, ഇസ്രയേൽ, മൗറീഷ്യസ്, മെക്സിക്കോ, മൊണാക്കോ, ന്യൂസിലൻഡ്, സാൻമരിനോ, സെയ്ഷെൽസ്, സൗത്ത് ആഫ്രിക്ക, ടർക്സ് ആൻഡ് കയികോസ് ഐലൻഡ്, ഉറുഗ്വെ എന്നീ രാജ്യങ്ങളുമായാണ് സ്വിറ്റ്സർലൻഡ് കൂടിയാലോചന നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.