ജില്ലാ സഹ. ബാങ്ക് നിക്ഷേപം സംസ്‌ഥാന സഹ. ബാങ്കിലേക്കു മാറ്റണമെന്നു കേരളം
ജില്ലാ സഹ. ബാങ്ക് നിക്ഷേപം സംസ്‌ഥാന സഹ. ബാങ്കിലേക്കു മാറ്റണമെന്നു കേരളം
Friday, December 2, 2016 3:01 PM IST
ന്യൂഡൽഹി: നോട്ട് നിരോധനം വന്നതിനുശേഷം ജില്ല സഹകരണ ബാങ്കുകളിലെത്തിയ നിക്ഷേപം സംസ്‌ഥാന സഹകരണ ബാങ്കിലേക്കു മാറ്റാൻ അനുവദിക്കണമെന്ന് സംസ്‌ഥാന സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു.

ഇന്നലെ കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലിയുമായി ധനമന്ത്രി തോമസ് ഐസക്കും കടകംപള്ളി സുരേന്ദ്രനും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
റിസർവ് ബാങ്കുമായി ആലോചിച്ച് തീരുമാനമെടുക്കാമെന്നായിരുന്നു ജയ്റ്റ്ലി നൽകിയ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.