13,860 കോടിയുടെ ഉടമയെ കാണാനില്ല
13,860 കോടിയുടെ ഉടമയെ കാണാനില്ല
Friday, December 2, 2016 3:02 PM IST
അഹമ്മദാബാദ്: 13,860 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ കോടീശ്വരനെ കാണാനില്ല. വരുമാനം വെളിപ്പെടുത്തൽ പദ്ധതി തീരുന്ന സെപ്റ്റംബർ 30നാണു മഹേഷ് ഷാ എന്ന 67 കാരൻ ഇത്രയും വലിയ വെളിപ്പെടുത്തൽ നടത്തിയത്. നവംബർ 30നകം ഇതിന്റെ നാലിലൊന്ന് അടയ്ക്കേണ്ടതായിരുന്നു. പക്ഷേ അടച്ചില്ല. ആൾ സ്‌ഥലത്തുമില്ല. മകനും മകളും പറയുന്നത് അച്ഛൻ ഒരുമാസമായി അകലെയെങ്ങോ ആണെന്നാണ്. ചാർട്ടേഡ് അക്കൗണ്ടന്റിനു വിവരമില്ല.


കഴിഞ്ഞ രണ്ടു വർഷം ആദായനികുതി റിട്ടേൺ സമർപ്പിച്ചിട്ടില്ല. കണക്കുപുസ്തകങ്ങൾ നോക്കിയപ്പോൾ നാലര കോടിയുടെ നീക്കിബാക്കിയാണുള്ളത്.

ഇവിടെയും മുംബൈയിലും ഇയാൾക്കുള്ള ഫ്ളാറ്റുകൾ റെയ്ഡ് ചെയ്തപ്പോൾ കിട്ടിയത് ഏഴു ലക്ഷം രൂപയും 13 ലക്ഷം രൂപയുടെ ആഭരണങ്ങളും മാത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.