താക്കറെയുടെ നിലപാട് തള്ളി മനോഹർ ജോഷി
Friday, December 2, 2016 3:11 PM IST
മുംബൈ: നോട്ടുകൾ റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തെ പ്രകീർത്തിച്ച് മുതിർന്ന ശിവസേനാ നേതാവ് മനോഹർ ജോഷി. നോട്ട് അസാധുവാക്കിയതിനെക്കുറിച്ച് ശരിയായി മനസിലാക്കാത്തവരാണു വിമർശനമുന്നയിക്കുന്നതെന്നു ജോഷി പറഞ്ഞു. ശിവസേനാ തലവൻ ഉദ്ധവ് താക്കറെയും സേനാ മുഖപത്രമായ സാമ്നയും നോട്ട് വിഷയത്തിൽ കടുത്ത വിമർശനമുന്നയിക്കുന്നതിനിടെയാണു വ്യത്യസ്ത നിലപാടുമായി മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രികൂടിയായ മനോഹർ ജോഷി രംഗത്തുവന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിക്കാനും ജോഷി തയാറായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.