4.7 കോടി രൂപ പിടികൂടിയ സംഭവം: രണ്ട് എൻജിനിയർമാരെ സസ്പെൻഡ് ചെയ്തു
Friday, December 2, 2016 3:11 PM IST
ബംഗളൂരു: ബംഗളൂരുവിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 4.7 കോടി രൂപയുടെ പുതിയ കറൻസിയും രണ്ടു കോടി രൂപയുടെ സ്വർണവും പിടികൂടിയ സംഭവത്തിൽ രണ്ട് എൻജിനിയർമാരെ സസ്പെൻഡ് ചെയ്തു. കർണാടക സർക്കാർ ഉദ്യോഗസ്‌ഥരായ ടി.എൻ. ചിക്കാരയപ്പ, എസ്.സി. ജയചന്ദ്ര എന്നിവരാണു സസ്പെൻഷനിലായത്. കർണാടക ജലസേചന കോർപറേഷന്റെ എംഡിയാണ് ടി. എൻ. ചിക്കാരയപ്പ. സ്റ്റേറ്റ് ഹൈവേ ഡെവലപ്മെന്റ് പ്രോജക്ടിന്റെ ചീഫ് പ്രോജക്ട് ഓഫീസറാണ് എസ്. സി. ജയചന്ദ്ര. സസ്പെൻഷനിലായ സർക്കാർ ഉദ്യോഗസ്‌ഥരെ സംരക്ഷിക്കില്ലെന്നു കള്ളപ്പണത്തിനെതിരായ കർശന നടപടി തുടരുമെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര വ്യക്‌തമാക്കി. സസ്പെൻഷനിലായ രണ്ട് എൻജിനിയർമാരുടെയും അറസ്റ്റ് ഉടൻ ഉണ്ടായേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.