ക്രമക്കേട്: പൊതുമേഖലാ ബാങ്കുകളിലെ 27 ഉദ്യോഗസ്‌ഥരെ സസ്പെൻഡ് ചെയ്തു
ക്രമക്കേട്: പൊതുമേഖലാ ബാങ്കുകളിലെ 27 ഉദ്യോഗസ്‌ഥരെ സസ്പെൻഡ് ചെയ്തു
Friday, December 2, 2016 3:11 PM IST
ന്യൂഡൽഹി: നോട്ട് മാറ്റി നൽകുന്നതിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് 27 പൊതുമേഖലാ ബാങ്കുകളിലെ മുതിർന്ന ഉദ്യോഗസ്‌ഥരെ സസ്പെൻഡ് ചെയ്തു. ആറു പേരെ അപ്രധാന സ്‌ഥാനങ്ങളിലേക്കു സ്‌ഥലംമാറ്റി. ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കോടിക്കണക്കിനു രൂപ പിടികൂടിയിരുന്നു. ബംഗളൂരുവിൽ മാത്രം 5.7 കോടി രൂപയുടെ പുതിയ കറൻസി പിടിച്ചെടുത്തിരുന്നു. ബാങ്ക് ജീവനക്കാരുടെ സഹായത്തോടെയാണ് വൻതോതിൽ പഴയ നോട്ട് മാറ്റിയതെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.


റിസർവ് ബാങ്കിന്റെ നിർദേശങ്ങൾ മറികടന്ന് ബാങ്ക് ഉദ്യോഗസ്‌ഥർ അനധികൃത പണമിടപാടുകൾ നടത്തിയതുമായി ബന്ധപ്പെട്ട കേസുകൾ ശ്രദ്ധയിൽപ്പെട്ടതായി ധനമന്ത്രാലയം വ്യക്‌തമാക്കി. പഴയ നോട്ടുകൾ മാറ്റി നല്കുന്നതുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാർ സ്തുത്യർഹ സേവനമാണു നടത്തുന്നതെന്നും ധനമന്ത്രാലയം പ്രസ്താവനയിൽ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.