ഭീകരവാദം: മോദിയും ഗനിയും ചർച്ച നടത്തി
ഭീകരവാദം: മോദിയും ഗനിയും ചർച്ച നടത്തി
Sunday, December 4, 2016 11:54 AM IST
അമൃത്സർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാനിസ്‌ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനിയും അതിർത്തികടന്നുള്ള ഭീകരവാദം അടക്കമുള്ള കാര്യങ്ങളിൽ ചർച്ച നടത്തി. ഹാർട്ട് ഓഫ് ഏഷ്യ സമ്മേളനത്തിനിടെയായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. ഭീകരവാദത്തിനെതിരേ ഒന്നിച്ചുനീങ്ങാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. സ്കിൽ ഡെവലപ്മെന്റ്, സംരംഭകത്വങ്ങൾ തുടങ്ങിയവയിൽ സഹകരണത്തിനായി ഒരു ബില്യൺ ഡോളറിന്റെ അധിക തുക നീക്കിവയ്ക്കാനും മോദി–ഗനി കൂടിക്കാഴ്ചയിൽ ധാരണയായതായി വിദേശകാര്യ വക്‌താവ് വികാസ് സ്വരൂപ് അറിയിച്ചു.


അഫ്ഗാനിസ്‌ഥാനുമായി എയർ കാർഗോ കോറിഡോർ നടപ്പാക്കും. ഇതിലൂടെ അഫ്ഗാനിസ്‌ഥാനിൽ ഇന്ത്യക്കുള്ള സ്വാധീനം ശക്‌തമാകും. പാക്കിസ്‌ഥാനു ശക്‌തമായ സന്ദേശം നല്കുന്നതാണ് ഇന്ത്യ–അഫ്ഗാൻ എയർ കാർഗോ കോറിഡോർ. അഫ്ഗാനിസ്‌ഥാന്റെ ഉന്നമനത്തിലായി യുഎൻ തുടങ്ങിയ സന്നദ്ധസംഘടനകളുമായുള്ള സഹകരണം വർധിപ്പിക്കാനും ധാരണയായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.