ഇന്ത്യ– നേപ്പാൾ അതിർത്തിയിൽ അനധികൃത ടെലിഫോൺ എക്സ്ചേഞ്ച്
Tuesday, December 6, 2016 2:58 PM IST
ജൽപായ്ഗുരി(ബംഗാൾ): ഇന്ത്യ നേപ്പാൾ അതിർത്തിയിലെ വീട്ടിൽ അനധികൃതമായി ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ ബിഹാർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

പനതാങ്കിയിലെ ന്യൂമാർക്കറ്റിലുള്ള വീട്ടിൽ ഇന്നലെ രാത്രിയിൽ നടന്ന പോലീസ് പരിശോധനയിലാണ്രൺവിജയ് സിംഗിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.ഇവിടെ നിന്നു 190 സിം കാർഡുകളും, നിരവധി എടിഎം കാർഡുകളും, നാല് ലാപ്ടോപ്പുകളും, ഒരാളുടെ പേരിലുള്ള മൂന്ന് ഐടി കാർഡുകളും കണ്ടെടുത്തു. ഖത്തറിലും ഒമാനിലും ജോലിചെയ്തിട്ടുള്ള ഇയാൾ പനതാങ്കിയിലേക്കു താമസം മാറിയതു ഈ വർഷമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.