സാമൂഹിക സാമ്പത്തിക പരിവർത്തനത്തിനായി സമർപ്പിച്ച ജീവിതം: രാഷ്ട്രപതി
സാമൂഹിക സാമ്പത്തിക പരിവർത്തനത്തിനായി സമർപ്പിച്ച ജീവിതം: രാഷ്ട്രപതി
Tuesday, December 6, 2016 2:58 PM IST
ന്യൂഡൽഹി: തമിഴ്നാടിന്റെയും അവിടത്തെ ജനങ്ങളുടെയും സാമൂഹിക സാമ്പത്തിക പരിവർത്തനത്തിനായി സമർപ്പിതമായിരുന്നു ജയലളിതയുടെ ജീവിതമെന്നു രാഷ്ട്രപതി. ജയലളിതയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു രാഷ്ട്രപതി പ്രണബ്മുഖർജി. ജയലളിതയുടെ ദേഹവിയോഗത്തിൽ താൻ അതീവ ദുഖിതനാണെ തമിഴ്നാട്ഗവർണർ ശ്രീ. സി. വിദ്യാസാഗർറാവുവിന് അയച്ച അനുശോചന സന്ദേശത്തിൽ രാഷ്ട്രപതി പറഞ്ഞു. രാജ്യസഭയിൽ ഒരേകാലത്ത് അംഗങ്ങളായും നിരവധി തവണ മുഖ്യമന്ത്രിയായിരുന്ന അവസരത്തിലും ജയലളിതയുമായി അടുത്തിടപഴകാൻ അവസരം ഭിച്ചിട്ടുണ്ട്. പുരോഗമന ചിന്താഗതിക്കാരിയായിരുന്ന അവർ സ്ത്രീ ശാക്‌തീകരണം, കുട്ടികളുടെ ക്ഷേമം തുടങ്ങി തനിക്ക് ഏറ്റവും പ്രിയപ്പെട്ട വിഷയങ്ങളിൽ പരപ്രേരണകൂടാതെ മുൻകൈയെടുക്കാൻ എക്കാലവും ദത്തശ്രദ്ധയായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയെന്ന നിലയിൽ ഭക്ഷ്യസുരക്ഷ, സുരക്ഷിതമായ കുടിവെള്ളം, പെകുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളിൽ പാവപ്പെട്ടവർക്കായി ഒട്ടേറെ പദ്ധതികൾക്ക് ജയലളിത തുടക്കമിട്ടു.

ഉപരാഷ്ട്രപതി ഹമീദ് അൻസാരി

ജയലളിതയുടെ നിര്യാണത്തിൽ ഉപരാഷ്ട്രപതി എം. ഹമീദ് അൻസാരി അനുശോചിച്ചു. സമുന്നതമായ രാഷ്ട്രീയ പാരമ്പര്യ വുംസമൂഹത്തിൽ അതി ശക്‌ത വുമായ സ്വാധീനമാണ് ജയലളി തയ്ക്കുണ്ടായിരുന്നതെന്ന് ഉപരാഷ്ട്രപതി അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി

എഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കുമാരി ജയലളിതയുടെ നിര്യാണത്തിൽ അഗാധമായി ദുഖിക്കുന്നു. അവരുടെ ദേഹവിയോഗം ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയൊരു വിടവാണ് അവശേഷിപ്പിച്ചത്. ജയലളിതയ്ക്ക് ജനങ്ങളുമായുള്ള ബന്ധം പാവപ്പെട്ടവരുടെയും വനിതകളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ക്ഷേമം സംബന്ധിച്ച ഉത്കണ്ഠ മുതലായവ എക്കാലത്തെയും പ്രചോദനമായിരിക്കും. ദുഖാർദ്രമായ ഈ വേളയിൽ തന്റെച ിന്തകളും പ്രാർഥനകളും തമിഴ്നാട്ടിലെ ജനങ്ങളോടൊപ്പമാണ്. ജയലളിത ക്കൊപ്പം ഇടപഴകാൻ ലഭിച്ച അസംഖ്യം അവസരങ്ങൾ എക്കാലവും വിലപ്പെട്ടതായി കരുതും. അവരുടെആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

എ.കെ. ആന്റണി

ഇന്ത്യകണ്ട ജനകീയ മുഖ്യമന്ത്രിമാരിൽ ഏറ്റവും മുൻപന്തിയിലാണ് ജയലളിതയുടെ സ്‌ഥാനമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി അനുസ്മരിച്ചു. തമിഴ്നാട്ടിൽ ജീവിക്കുന്ന കേരളീയർക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നതിൽ ഏറ്റവും കൂടുതൽ താത്പര്യം കാണിച്ച തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നു അവരെന്നും അദ്ദേഹം അനുസ്മരിച്ചു. ജയലളിതയുടെ ഭരണത്തിന് കീഴിൽ തമിഴ്നാട്ടിലെ പാവപ്പെട്ടവർക്കും സ്ത്രീകൾക്കും ഉണ്ടായതുപോലുള്ള നേട്ടങ്ങൾ മറ്റാരു ഭരണകാലത്തും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ജനങ്ങൾ ജയലളിതയെ ആരാധനയോടെ നോക്കിക്കണ്ടത്. കക്ഷി ഭേദമന്യേ ജയലളിത തമിഴ്നാട്ടിലെ ജനങ്ങളുടെ അമ്മയായിരുന്നു, ബഹുമാന്യയായ നേതാവായിരുന്നു. തമിഴ്നാടിന്റെയും തമിഴ് മക്കളുടെയും ആവശ്യങ്ങൾക്കു വേണ്ടി ഏതറ്റം വരെയും പോകാൻ ജയലളിത തയ്യാറായിരുന്നു. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയുമുണ്ടായിരുന്നില്ല.


മുല്ലപ്പെരിയാർ, കാവേരി, പറമ്പിക്കുളം ആളിയാർ പ്രശങ്ങളിലെല്ലാം ജയലളിത എടുത്ത തീരുമാനങ്ങൾ തമിഴകം എന്ത് ചിന്തിക്കുന്നു, തമിഴ്നാടിനെന്താണ് ഗുണം എന്നതു മനസ്സിൽ കണ്ടു മാത്രമായിരുന്നെന്നും എ.കെ.ആന്റണി അഭിപ്രായപ്പെട്ടു.

രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ കുര്യൻ

ജയലളിതയുടെ വേർപാടിൽ അതീവ ദുഖം രേഖപ്പെടുത്തുവെന്ന് രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ.കുര്യൻ പറഞ്ഞു. തമിഴ്നാടിന് അകത്തും പുറത്തും നിരവധി പേർ സ്നേഹത്തോടെ അവരെ അമ്മയെന്നു വിളിച്ചിരുന്നു. സിനിമാ മേഖലയിലും കഴിവ് തെളിയിച്ചു. ജയലളിതയുടെ രാഷ്ട്രീയം തമിഴ്നാട് സംസ്‌ഥാനവും കടന്ന് ദേശീയ തലത്തിലും ശ്രദ്ധേയമായി. മികച്ച കാഴ്ചപ്പാടുള്ള നേതാവായിരുന്നു. പാവപ്പെട്ടവരുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി നിരന്തരം ശ്രദ്ധ ചെലുത്തിയിരുന്ന നേതാവായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

വലയാർ രവി

ജയലളിതയുടെ വിയോഗം ഇന്ത്യൻ രാഷ്ട്രീയത്തിന് തീരാനഷ്‌ടമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി. എംജി ആർ തമിഴ്നാട് എങ്ങനെ വളരണമെന്ന് ആഗ്രഹിച്ചോ അതുപോലെ അദ്ദേഹത്തിന്റെ കാൽപ്പാടുകൾ പിന്തുടർന്ന് തമിഴ്നാടിനെ മുന്നോട്ടുകൊണ്ടുപോകാൻ ജയലളിതയ്ക്ക് ആയെന്നും അദ്ദേഹം അനുസ്മരിച്ചു. ചുരുങ്ങിയ കാലം കൊണ്ടാണ് തമിഴ്നാട്ടിലെ ജനങ്ങൾക്ക് ഇഷ്‌ടപ്പെട്ട നേതാവായി ജയലളിത വളർന്നത്.

അതിനിടെ അവർ അനുഭവിച്ച ദുരിതകൾ മാധ്യമങ്ങളിൽ ഏറെ ചർച്ചാവിഷയമായി. പ്രത്യേകിച്ചും എംജിആറിന്റെ നിര്യണത്തിനു ശേഷം ഉണ്ടായിട്ടുള്ള അനുഭവങ്ങളൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്. ജയലളിത എന്നുപറയുന്ന സമർത്ഥയായയും അതിബുദ്ധിമതിയുമായ നേതാവിനെ കണ്ടെത്താൻ കഴിഞ്ഞത് എംജിആറിന്റെ നേട്ടമാണ്. എംജിആറിന്റെ തണലിലാണ് സിനിമയിലായാലും രാഷ്ട്രീയത്തിലായാലും ജയലളിത വളർന്നത്.

എംജിആർ തുടങ്ങിവച്ച വികസന ക്ഷേമപ്രവർത്തനങ്ങൾ മുഴുവനായും മുന്നോട്ട് കൊണ്ടുപോകാൻ ജയലളിതയ്ക്ക് കഴിഞ്ഞു. എംജിആറിനെപ്പോലെ കോൺഗ്രസുമായി സഖ്യം തുടരണമെന്ന് ആഗ്രഹിച്ച നേതാവാണ് ജയലളിതയെന്നും വയ ലാർ രവി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.