ശശികലയെ സാന്ത്വനപ്പെടുത്തി പ്രധാനമന്ത്രി
ശശികലയെ സാന്ത്വനപ്പെടുത്തി  പ്രധാനമന്ത്രി
Tuesday, December 6, 2016 3:10 PM IST
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്ത്വനവാക്കുകൾ കേട്ട് പൊട്ടിക്കരഞ്ഞ ശശികലയെ പ്രധാനമന്ത്രി ആശ്വസിപ്പിച്ചു. ശശികലയുടെ തലയിൽ കൈവച്ച് മോദി സാന്ത്വനപ്പെടുത്തി.

ഭാവിയിൽ അണ്ണാ ഡിഎംകെ നേതൃസ്‌ഥാനത്തേക്കു ശശികല എത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണു മോദിയുടെ സാന്ത്വനം.ശശികല മുപ്പതിലേറെ വർഷമായി ജയലളിതയ്ക്കൊപ്പമുണ്ടായിരുന്നു. ജയലളിത ചികിത്സയിലായിരുന്നപ്പോഴും കൂട്ടിനു ശശികലയുണ്ടായിരുന്നു. ജയലളിതയുടെ അന്ത്യകർമങ്ങൾ ചെയ്തതും ശശികലയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.