ഗുജറാത്തിൽ ബിജെപി എംപിയുടെ മകൻ കോൺഗ്രസിൽ ചേർന്നു
Wednesday, December 7, 2016 3:33 PM IST
ഗോധ്ര: ഗുജറാത്തിൽ ബിജെപി എംപിയുടെ മകൻ കോൺഗ്രസിൽ ചേർന്നു. പഞ്ച്മഹൽസ് ലോക്സഭാംഗം പ്രഭാത്സിൻഹ് ചൗഹാന്റെ മകൻ പ്രവീൺസിൻഹ് ചൗഹാനാണു കോൺഗ്രസിൽ ചേർന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും ജില്ലാ പഞ്ചായത്ത് അംഗവുമായ സുമൻബെൻ ഉടൻ കോൺഗ്രസിൽ ചേരുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോധ്രയിൽ ബിജെപി സ്‌ഥാനാർഥിയായിരുന്നു പ്രവീൺസിൻഹ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.