വെള്ളൂർ ഹിന്ദുസ്‌ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിനെ സ്വകാര്യവത്കരിക്കരുത്
വെള്ളൂർ ഹിന്ദുസ്‌ഥാൻ  ന്യൂസ്പ്രിന്റ് ലിമിറ്റഡിനെ സ്വകാര്യവത്കരിക്കരുത്
Thursday, December 8, 2016 3:06 PM IST
ന്യൂഡൽഹി: വെള്ളൂർ ഹിന്ദുസ്‌ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിനെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രതീരുമാനം പിൻവലിക്കണമെന്നു ജോസ് കെ. മാണി എംപി ലോക്സഭയിൽ ചട്ടം 377 പ്രകാരം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടു കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് മന്ത്രി ആനന്ദ് ജി. ഗീതയുമായും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമായും ചർച്ച നടത്തി. രാജ്യത്തെ 22 പൊതുമേഖലാ സ്‌ഥാപനങ്ങളെ അനീതി ആയോഗ്’ ശിപാർശ പ്രകാരം സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തിരുന്നു.


പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന മിനി രത്ന കമ്പനിയാണ് എച്ച്എൻഎൽ. ഏകദേശം 1400ഓളം തൊഴിലാളികൾക്ക് നേരിട്ടും 5,000 പേർക്ക് അനുബന്ധമായും തൊഴിൽ നൽകുന്നു. 2011–2012 മുതൽ എച്ച്എൻഎൽ ലാഭത്തിലാണ്.

ഉത്പാദനം 80,000 ടണ്ണിൽനിന്ന് ഒരു ലക്ഷം ടണ്ണിലേക്ക് ഉയർത്തി. കമ്പനിയെ പൊതുമേഖലയിൽത്തന്നെ നിലനിർത്താനുള്ള നടപടി സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.