പർസേക്കറെ മുഖ്യമന്ത്രിസ്‌ഥാനത്തുനിന്നു മാറ്റണമെന്ന് എംജിപി
പർസേക്കറെ മുഖ്യമന്ത്രിസ്‌ഥാനത്തുനിന്നു മാറ്റണമെന്ന് എംജിപി
Thursday, December 8, 2016 3:06 PM IST
പനാജി: ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കറെ മുഖ്യമന്ത്രിസ്‌ഥാനത്തുനിന്നു മാറ്റിയാൽ മാത്രമേ ബിജെപിയുമായി സഖ്യം തുടരുകയുള്ളുവെന്നു മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി. പർസേക്കറുടെ രണ്ടര വർഷത്തെ ഭരണത്തിൽ ഗോവ പത്തു വർഷം പിറകിലേക്കു പോയെന്ന് എംജിപി പ്രസിഡന്റ് ദീപക് ധവാലിക്കർ ആരോപിച്ചു. ഇതോടെ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി–എംജിപി സഖ്യം അനിശ്ചിതത്വത്തിലായി. 2012ൽ ഇരു കക്ഷികക്ഷികളും സഖ്യത്തിലാണു മത്സരിച്ചത്. ബിജെപിക്ക് 21 സീറ്റും എംജിപിക്ക് മൂന്നു സീറ്റുമാണു ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.