പ്രധാനമന്ത്രി രാജിവയ്ക്കണമെന്നു മമത ബാനർജി
പ്രധാനമന്ത്രി രാജിവയ്ക്കണമെന്നു മമത ബാനർജി
Thursday, December 8, 2016 3:06 PM IST
കോൽക്കത്ത: നോട്ട് റദ്ദാക്കലിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് സാമ്പത്തിക ദുരന്തം വരുത്തിവച്ചിരിക്കുകയാണെന്നും മോദി പ്രധാനമന്ത്രിപദം രാജിവയ്ക്കണമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മോദിക്ക് ആരെയും വിശ്വാസമില്ലെന്നും രാജ്യത്തിനു ഗുണകരമായത് എന്തെന്ന് അറിയില്ലെന്നും വാർത്താസമ്മേളനത്തിൽ മമത പറഞ്ഞു.

പ്രധാനമന്ത്രിപദത്തിൽ തുടരാൻ മോദിക്ക് ധാർമികമായി യാതൊരു അവകാശവുമില്ല. നോട്ട് അസാധുവാക്കൽ തീരുമാനത്തിനു പിന്നിൽ ടീം വർക്ക് ഇല്ല. വിദഗ്ധരുമായി കൂടിയാലോചനയുണ്ടായില്ല. ഏകാധിപത്യമാണു രാജ്യത്ത് നടക്കുന്നത്. ഇപ്പോഴത്തേത് ഒരാൾ ഉണ്ടാക്കിയ ദുരന്തമാണ്. തെറ്റുകൾ ചെയ്തുകൂട്ടിയിട്ടും പ്രധാനമന്ത്രി നെഞ്ചുവിരിച്ചു നിൽക്കുകയാണ്. ഇത്തരം വേഷങ്ങൾ സിനിമയിലാണു വേണ്ടതെന്നും മമത പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.