എടിഎമ്മിനു മുന്നിൽ ക്യൂ നിന്നവർക്കിടയിലേക്കു കാർ പാഞ്ഞു കയറി; 15 പേർക്കു പരിക്ക്
Friday, December 9, 2016 2:57 PM IST
സോലാപുർ: മഹാരാഷ്ട്രയിൽ എടിഎമ്മിനുമുന്നിൽ വരിനിന്നവർക്കിടയിലേക്കു കാർ ഇടിച്ചു കയറി 15 പേർക്കു പരിക്ക്. സോലാപുർ–ബിജാപുർ റോഡിലെ അടർനഗർ എടിഎമ്മിനു മുന്നിൽ രാവിലെ 11നായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.കാർ ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നതായാണു സൂചന. അപകടമുണ്ടാക്കിയ ഇയാളെ നാട്ടുകാർ പോലീസിനു കൈമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.