ഹോട്ടലിനു മുകളിൽ നാവികസേനാ ഹെലികോപ്റ്ററിന് എമർജൻസി ലാൻഡിംഗ്
Friday, December 9, 2016 2:57 PM IST
പനാജി: സാങ്കേതിക തകരാറിനെത്തുടർന്ന് നാവിക സേനയുടെ ഹെലികോപ്റ്റർ ഹോട്ടലിനു മുകളിൽ എമർജൻസി ലാൻഡിംഗ് നടത്തി. വാസ്കോയിലെ നേവൽ ബേസായ ഐഎൻഎസ് ഹാൻസയിലെ ചേതക് ഹെലികോപ്റ്ററാണു യന്ത്രത്തകരാർ കണ്ടെത്തിയതിനെ തുടർന്ന് എമർജൻസി ലാൻഡിംഗ് നടത്തിയത്.

രാവിലെ പതിവായുള്ള നിരീക്ഷണ പറക്കലിനിടെയാണു ചേതക്കിനു തകരാർ കണ്ടെത്തിയത്. എൻജിൻ ഓയിൽ ചോർന്നതിനെത്തുടർന്നാണു പൈലറ്റ് അടിയന്തര ലാൻഡിംഗിനു തയാറായത്. ദക്ഷിണ ഗോവയിലെ കാനകോണയിലെ ഹോട്ടൽ ലളിതിനു മുകളിലെ ഹെലിപാഡിലാണ് ഹെലികോപ്റ്റർ ഇറക്കിയത്.
ഐഎൻഎസ് ഹാൻസയിൽനിന്നുള്ള സാങ്കേതിക വിദഗ്ധർ എത്തി ഹെലികോപ്റ്ററിന്റെ തകരാർ പരിഹരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.