പാർലമെന്റിൽ മൊബൈൽ കാമറ: ആം ആദ്മി എംപിക്ക് സസ്പെൻഷൻ
Friday, December 9, 2016 3:09 PM IST
ന്യൂഡൽഹി: പാർലമെന്റ് നടപടികൾ മൊബൈൽ ഫോൺ കാമറയിൽ പകർത്തി പ്രചരിപ്പിച്ച ആം ആദ്മി പാർട്ടി എംപി ഭഗവന്ത് മന് സസ്പെൻഷൻ. ശീതകാല സമ്മേളനം കഴിയുന്നതു വരെയാണ് എംപിയെ ലോക്സഭയിൽനിന്നു സസ്പെൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് ഭഗവന്ത് മനെതിരായ നടപടി ലോക്സഭ അംഗീകരിച്ചത്.

ബിജെപി എംപി കിരിത് സോമയ്യ അധ്യക്ഷനായ ഒമ്പതംഗ ലോക്സഭാ കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ചാണ് സസ്പെൻഷൻ. അനുചിതമായ പെരുമാറ്റം മൂലം പാർലമെന്റിന്റെയും അംഗങ്ങളുടെയും സുരക്ഷ ഭീഷണിയിലാക്കിയിരിക്കുകയാണ് ഭഗവന്ത് മൻ എന്നാണു ലോക്സഭാ കമ്മിറ്റിയുടെ റിപ്പോർട്ട്. ഇതനുസരിച്ചാണ് മനെ സമ്മേളനത്തിൽനിന്നും വിലക്കിയത്.


സ്വന്തം വസതിയിൽനിന്നു പാർലമെന്റിലേക്കു വരുന്നതും സഭാ നടപടികളും കാമറയിൽ പകർത്തിയതാണ് ഭഗവന്ത് മനെതിരേയുള്ള നടപടിക്കു വഴിയൊരുക്കിയത്. സംഭവത്തിൽ നിരുപാധികം മാപ്പു പറയുന്നതായി എംപി നേരത്തേ വ്യക്‌തമാക്കിയിരുന്നു. വീഡിയോ ചിത്രീകരണത്തിനു പുറമേ പുറമേ പാർലമെന്റിൽ പതിവായി മദ്യപിച്ചാണ് എത്തുന്നതെന്നും മനെതിരേ മറ്റ് എംപിമാർ സ്പീക്കർക്കു പരാതി നൽകിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.