ഡിഎംകെ ജനറൽ കൗൺസിൽ 20ന്
Saturday, December 10, 2016 2:34 PM IST
ചെന്നൈ: തമിഴ്നാട്ടിലെ മുഖ്യപ്രതിപക്ഷമായ ഡിഎംകെയുടെ ജനറൽ കൗൺസിൽ യോഗം 20നു ചെന്നൈയിൽ ചേരും. മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെത്തുടർന്നു രൂപപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വം മുതലെടുക്കാനുള്ള തന്ത്രങ്ങളായിരിക്കും യോഗം ചർച്ചചെയ്യുക. ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ അധ്യക്ഷതയിലാണു യോഗമെന്നു ജനറൽ സെക്രട്ടറി കെ. അമ്പഴകൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.