മൻമോഹനെ ചാർവാക സന്യാസിയാക്കി മോദി
മൻമോഹനെ ചാർവാക സന്യാസിയാക്കി മോദി
Saturday, December 10, 2016 2:34 PM IST
ദീസ: ബ്രട്ടീഷ് സാമ്പത്തിക വിദഗ്ധൻ ജോൺ കെയ്ൻസിന്റെ വാക്കുകൾ ഉദ്ധരിച്ച് കേന്ദ്രസർക്കാരിന്റെ നോട്ട് റദ്ദാക്കലിനെ രാജ്യസഭയിൽ രൂക്ഷമായി വിമർശിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ, ആധുനിക ചാർവാക സന്യാസിയോട് ഉപമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ജീവനുള്ളിടത്തോളം കാലം സുഖമായി ജീവിക്കുക, കടം വാങ്ങിയാണെങ്കിൽ പോലും – എന്ന ചാർവാക വാക്യം പ്രസിദ്ധമാണ്. അത്താഴം വേണ്ടെന്നുവച്ചു മക്കൾക്കായി സ്വരുക്കൂട്ടുന്ന പ്രായമായ മാതാപിതാക്കളുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ, ചാർവാക സിദ്ധാന്തമാണു ചിലർ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നതെന്നും മൻമോഹനെ പേരെടുത്തു പറയാതെ മോദി വിമർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.