അഖിലേഷ് മുഖ്യമന്ത്രിസ്‌ഥാനാർഥിയെന്നു മുലായം
Monday, January 9, 2017 2:54 PM IST
ന്യൂഡൽഹി: സമാജ്വാദി പാർട്ടിയുടെ മുഖ്യമന്ത്രിസ്‌ഥാനാർഥി അഖിലേഷ് യാദവ് ആണെന്നു മുലായം സിംഗ് യാദവ്. പാർട്ടി പിളർന്നിട്ടില്ലെന്നും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും മുലായം കൂട്ടിച്ചേർത്തു. ഞാനും അഖിലേഷും തമ്മിൽ യാതൊരു തർക്കവുമില്ല. സംസ്‌ഥാനത്തിന്റെ ഉന്നമനത്തിനായി ഞങ്ങളുടെ പാർട്ടി ഒറ്റക്കെട്ടായി നിൽക്കും. ഉടൻ തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിക്കും.

പാർട്ടിയിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനെല്ലാം ഉത്തരവാദി ഒരേയൊരാൾ മാത്രമാണ്–മുലായം പറഞ്ഞു.പാർട്ടിയിലെ ഭിന്നത നീക്കുന്നതിന്റെ ഭാഗമായി അഖിലേഷും മുലായവും ഇന്നു രാവിലെ ലക്നോവിൽ കൂടിക്കാഴ്ച നടത്തും.