Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to National News |
നോട്ട് നിരോധനം: പിഎസിക്കു മോദിയെയും വിളിച്ചു വരുത്താം
Tuesday, January 10, 2017 1:24 AM IST
Inform Friends Click here for detailed news of all items Print this Page
ന്യൂഡൽഹി: നോട്ട് വിഷയത്തിൽ റിസർവ് ബാങ്ക് ഗവർണറും ധനമന്ത്രാലയത്തിലെ ഉദ്യോഗസ്‌ഥരും നൽകുന്ന മറുപടി തൃപ്തികരമല്ലെങ്കിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും വിശദീകരണം തേടാം.

നോട്ട് റദ്ദാക്കിയ നടപടിയിൽ വിശദീകരണം തേടി പാർലമെന്റിന്റെ കമ്മിറ്റി കഴിഞ്ഞ ദിവസം ആർബിഐ ഗവർണർ ഉർജിത് പട്ടേലിന് സമൻസയച്ചിരുന്നു. എന്നാൽ, പിഎസി ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ലെന്നാണ് ചെയർമാൻ പ്രഫ. കെ.വി. തോമസ് പറഞ്ഞത്.

ഒരുപക്ഷേ ജനുവരി 20നു മുൻപുള്ള ദിവസങ്ങളിൽ മറുപടി നൽകിയേക്കും. ഈ മറുപടികൾ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിഎസി വിളിച്ചു വരുത്തുമോയെന്ന ചോദ്യത്തിന്, സമിതിക്ക് ആരിൽ നിന്നു വേണമെങ്കിലും വിശദീകരണം തേടാനുള്ള അധികാരമുണ്ടെന്നാണ് കെ.വി. തോമസ് വ്യക്‌തമാക്കിയത്.

എന്നാൽ, ജനുവരി 20നു ചേരുന്ന പിഎസി യോഗത്തിനു ശേഷമേ ഇക്കാര്യത്തിൽ തീരുമാനമാകൂ. പിഎസി ഏകകണ്ഠമായി തീരുമാനിച്ചാൽ പ്രധാനമന്ത്രിയെ വിളിച്ചു വരുത്താൻ കഴിയുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ജനുവരി 20നു ചേരുന്ന പിഎസി യോഗത്തിൽ ആർബിഐ ഗവർണർ ഉർജിത് പട്ടേൽ, ധനകാര്യ സെക്രട്ടറി അശോക് ലവാസ, സാമ്പത്തിക കാര്യ സെക്രട്ടറി ശക്‌തികാന്ത ദാസ് തുടങ്ങിയവർ ഹാജരാകും.

നോട്ട് റദ്ദാക്കൽ സംബന്ധിച്ച് പത്ത് ചോദ്യങ്ങൾക്കു വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ജനുവരി 28നു മുമ്പ് നേരിട്ട് ഹാജരാകണമെന്നു നിർദേശിച്ചു കെ.വി. തോമസ് അധ്യക്ഷനായ പിഎസി സമൻസയച്ചത്. 500 രൂപ, 1000 രൂപ നോട്ടുകൾ അർധരാത്രിയിൽ പിൻവലിക്കാനുള്ള കാരണം, തീരുമാനത്തിൽ റിസർവ് ബാങ്കിന്റെ പങ്ക്, ഇതുമൂലം സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങൾ, രണ്ട് മാസത്തിനിടെ ചട്ടങ്ങൾ മാറ്റിമറിച്ചതെന്തിന് തുടങ്ങിയ ചോദ്യങ്ങളാണ് പിഎസി ചോദിച്ചിരിക്കുന്നത്.

അധികാരം ദുർവിനിയോഗം ചെയ്തതിൽ ഗവർണർസ്‌ഥാനത്തു നിന്ന് നീക്കം ചെയ്യാതിരിക്കാനും നിയമനടപടി നേരിടാതിരിക്കാനും വിശദീകരണം നൽകണമെന്നാണ് പിഎസി അയച്ച സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.


ജെല്ലിക്കെട്ട്: തമിഴ്നാട്ടിൽ പ്രതിഷേധം രൂക്ഷം
യുപിയിൽ സമാജ്‌വാദി-കോൺഗ്രസ് സഖ്യം മാത്രം
ജെല്ലിക്കെട്ട്: ഇടപെടാൻ പറ്റില്ലെന്നു മോദി
അലോക് വർമ സിബിഐ തലവൻ
സ്കൂൾ ബസും ലോറിയും കൂട്ടിയിടിച്ച് 12 കുട്ടികൾ മരിച്ചു
ഛത്തീസ്ഗഢിൽ ബോംബ് സ്ഫോടനം; മൂന്നു മരണം
മോദിക്കെതിരേ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകി
കാനൻ നിയമം: സുപ്രീംകോടതി ഹർജി തള്ളി
വിരമിച്ച ശേഷം പ്രണാബ് മുഖർജിക്കു വായിച്ചു വിശ്രമിക്കാൻ കലാമിന്‍റെ വസതി
പുതുക്കിയ റേഷൻ കാർഡ് വിതരണം ഏപ്രിൽ ഒന്നുമുതൽ
മ​ല്യ​യു​ടെ ക​ട​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ക്കാ​മെ​ന്ന് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ്
കാഷ്മീരിൽ എടിഎമ്മുമായി മോഷ്ടാക്കൾ മുങ്ങി
ജെല്ലിക്കെട്ട് നിരോധനം: തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം
ആയുധം കൈവശം വച്ച കേസ്: സൽമാനെ വെറുതേ വിട്ടു
മോദിക്കു കൊടുത്ത കൊട്ട് രാഹുലിനു മറുപാരയായി
പ്ലാ​​സ്റ്റി​​ക് ക​​റ​​ൻ​​സി ക​​രാ​​ർ : ഉ​​മ്മ​​ൻ ചാ​​ണ്ടി​​യു​​ടെ ആ​​രോ​​പ​​ണം കേന്ദ്രം നി​​ഷേ​​ധി​​ച്ചു
സമാജ്‌വാദി പാർട്ടി-കോൺഗ്രസ് സഖ്യത്തിനു സ്റ്റാർട്ടിംഗ് ട്രബിൾ
തെരഞ്ഞെടുപ്പിന് 85,000 പാരാമിലിട്ടറി സൈനികർ
വി​​ദ്യാ​​ഭ്യാ​​സ വി​​വ​​രം മ​​റ​​ച്ചു​​വയ്ക്ക​​ണ​​മെ​​ന്ന് സ്മൃ​​തി ഇ​​റാ​​നി ആ​​വ​​ശ്യ​​പ്പെ​​ട്ടുവെന്ന്
മെ​​ഡി​​ക്ക​​ൽ, എ​​ൻ​​ജി​​നിയ​​റിം​​ഗ് മാ​​തൃ​​ക​​യി​​ൽ ബി​​എ​​ഡി​​നും ഇ​​നി പൊ​​തു പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ
ഭവാനി നദിയിലെ ചെക്ക് ഡാം: ഡിഎംകെ ആശങ്ക അറിയിച്ചു
ആർബിഐ കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രതിഷേധം
വിവാദ ബിജെപി നേതാവ് സംഗീത് സോമിനെതിരേ കേസ്
ബുർഹൻ വാനിയുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്കിയിട്ടില്ലെന്നു മെഹബൂബ
കാൺപുർ ട്രെയിൻ അപകടം: ഐഎസ്ഐയുടെ പങ്ക് അന്വേഷിക്കും
എ​​​ൻ.​​​ഡി. തി​​​വാ​​​രി​​​യു​​​ടെ മ​​​ക​​​ൻ ബി​​​ജെ​​​പി​​​യി​​​ൽ
ഇന്ത്യയുടെ നേതൃത്വത്തിൽ ട്രിങ്കോമാലി തുറമുഖം വികസിപ്പിക്കും
പശുവിനുവേണ്ടി പതിനാറാം തവണയും ബാബ സ്ഥാനാർഥിക്കുപ്പായത്തിൽ
ദീ​​​​പ വൈകാതെ അണ്ണാ ഡിഎംകെയിൽ ചേരുമെന്നു നടരാജൻ
ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
യുപിയിൽ എസ്പി- കോൺഗ്രസ് സഖ്യം
മു​ലാ​യ​ത്തി​ന്‍റെ അ​നു​ഗ്ര​ഹം തേ​ടി അ​ഖി​ലേ​ഷ് യാദവ്
ജയലളിതയുടെ സഹോദരപുത്രി ദീപ രാഷ്‌ട്രീയത്തിലേക്ക്
കേ​ന്ദ്ര​സ​ർ​ക്കാ​ർ രാ​ജ്യ​താ​ത്പ​ര്യം ബ​ലി​ക​ഴി​ച്ചെന്ന് ഉ​മ്മ​ൻ ചാ​ണ്ടി
ഭീകരരുടെ വധം: ബിജ്‌ബെഹ്റയിൽ ബന്ദ് ആചരിച്ചു
1000 രൂപയുടെ നോട്ട് വീണ്ടും
30 ലക്ഷത്തിന്‍റെ റദ്ദാക്കിയ നോട്ടുകൾ പിടിച്ചെടുത്തു
കർണാടക ബിജെപിയിൽ തെരുവുയുദ്ധം
എംജിആറിന്‍റെ സഹോദരപുത്രി ബിജെപിയിൽ
സ്ഥാനാർ‌ഥി കെട്ടിവച്ചത് 8500 രൂപയുടെ ഒറ്റ രൂപ നാണയങ്ങൾ
ഹജ്ജ് സബ്സിഡിയെ എതിർത്തു മന്ത്രി ജലീൽ
ജവാന്മാർക്കു മോശം ഭക്ഷണം: ഡൽഹി ഹൈക്കോടതി വിശദീകരണം തേടി
ഭീകരതയിൽനിന്ന് ഒഴിഞ്ഞുനിന്നാൽ ചർച്ച: മോദി
തെരുവുനായ ആക്രമണം: 400 പരാതികൾ ലഭിച്ചു
ഇന്ദ്രാണി മുഖർജിക്കും പീറ്ററിനുമെതിരേ കൊലക്കുറ്റത്തിനു കേസ്
ജിഎസ്എൽവി മാർക്ക് 3 വിക്ഷേപണത്തിനൊരുങ്ങി
എടിഎമ്മിൽനിന്ന് 10,000 എടുക്കാം
അഖിലേഷിനു സൈക്കിൾ
രാഹുൽ ഗാന്ധിയോട് ഉമ്മൻചാണ്ടിയുടെ ആവശ്യം ‘പാർട്ടിയിൽ തെരഞ്ഞെടുപ്പ് നടത്തണം’
അ​ഖി​ലേ​ഷി​നെ​തി​രേ മ​ത്സ​രി​ക്കു​മെ​ന്നു മു​ലാ​യം

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.