മേഘാലയയിൽ 11 വ്യാപാരികളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി
Tuesday, January 10, 2017 2:17 PM IST
ടൂറ: മേഘാലയയിലെ സൗത്ത് ഗാരോ ഹിൽസ് ജില്ലയിലെ ഗസുവാപാരയിൽ 11 വ്യാപാരികളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. ഇവരിൽ എട്ടുപേർ പിന്നീടു രക്ഷപ്പെട്ടു. മൂന്നു പേരെ തോക്കിൻമുനയിലാണ് തട്ടിക്കൊണ്ടുപോയത്.

മൂന്നുപേരും വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലെ ദാലുവിൽനിന്നുള്ളവരാണ്. ഇന്നലെ രാവിലെ 6.30 നായിരുന്നു സംഭവം. പ്രദേശത്തെ എംഎൽഎ ഇക്കാര്യം പോലീസിൽ അറിയിച്ചെങ്കിലും ദുർഘടമായ പാതയിലൂടെ അവിടെ എത്തിച്ചേരാൻ പോലീസിനു കഴിഞ്ഞിരുന്നില്ല. ഇതേസ്‌ഥലത്തുനിന്ന് ആസാമിൽനിന്നുള്ള 11 വ്യാപാരികളെ മൂന്നുമാസം മുമ്പ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയിരുന്നു.