കേന്ദ്ര സർക്കാരിനെ വിമർശിച്ച് ശിവസേന
Wednesday, January 11, 2017 12:47 AM IST
മുംബൈ: നോട്ട് റദ്ദാക്കലിലൂടെ തീവ്രവാദ സംഘടനകളെ നിരീക്ഷിക്കാനും അവർക്കു ഫണ്ട് ലഭിക്കുന്നതു തടയാനും കഴിഞ്ഞെന്ന കേന്ദ്ര സർക്കാരിന്റെ വാദത്തെ വെല്ലുവിളിച്ച് ശിവസേന. കഴിഞ്ഞദിവസം അഖ്നൂരിലെ ഗ്രെഫ് ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു പേർ മരിച്ചത് നോട്ടു പ്രതിസന്ധി ഭീകരരെ ബാധിച്ചിട്ടില്ലെന്നതിനു തെളിവല്ലേയെന്നു ശിവസേനയുടെ മുഖപത്രം സാംനയിലെ എഡിറ്റോറിയൽ ചോദിക്കുന്നു.